Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 സംസ്‌കൃതം ഇന്ന് ജനകീയഭാഷാ:

 സംസ്കൃതഭാഷയുടെ ജനകീയമുഖം ഇന്ന് കാണാൻ സാധിക്കുന്നു എന്നത് സന്തോഷകരമാണെന്ന്  മൂവാറ്റുപുഴ നഗരസഭാഅധ്യക്ഷാ ശ്രീമതി ഉഷാ ശശിധരൻ പറഞ്ഞു. വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെയും  തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫിന്റെയും സംയുക്താഭിമുഖ്യത്തിൽ , മദേഴ്‌സ് ഗ്രേസ് ആയുർവേദിക് ആശുപത്രിയുടെ സഹകരണത്തോടു കൂടി നടത്തിയ ദശദിന സംസ്‌കൃത സംഭാഷണ ശിബിരത്തിന്റെ സമാപനസഭയുടെയും  സംസ്കൃതദിനാചരണത്തിന്റെയും  ഉത്ഘാടന ഭാഷണം നടത്തുകയായിരുന്നു അവർ.  വിശ്വസംസ്കൃതപ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷൻ ഡോ . പി കെ ശങ്കരനാരായണൻ സംസ്കൃതദിന സന്ദേശം നൽകി.  സംസ്‌കൃത സംഭാഷണ ശിബിരം നയിച്ച കുമാരി ആര്യമോൾ സുദർശൻ സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ .മാണി ജോസ് സ്വാഗതവും നാരായണ ശർമ്മ കൃതജ്ഞതയും പറഞ്ഞു. സംസ്‌കൃത പഠിതാക്കളുടെ സംസ്കൃതപരിപാടികൾ ചടങ്ങിന് കൊഴുപ്പേകി. പ്രായഭേദമില്ലാതെ, വ്യത്യസ്ത പ്രവർത്തന മണ്ഡലങ്ങളിൽ നിന്നുള്ളവർ സംഭാഷണ ശിബിരത്തിൽ പങ്കെടുത്തു. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites