Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

അഭിജ്ഞാനം 


     സംസ്‌കൃതഭാഷയില്‍ പൂര്‍ണമായും ചിത്രീകരിച്ച പ്രഥമ വിദ്യാലയ സംസ്‌കൃത ഹ്രസ്വസിനിമ സഹൃദയര്‍ക്കായി ഇളങ്ങവം ഗവണ്‍മെന്റ്‌ എല്‍.പി. സ്‌കൂള്‍ സമര്‍പ്പിച്ചു.
ഗുരുശിഷ്യബന്ധവും വിദ്യാലയങ്ങളില്‍ ബാഹ്യശക്‌തികളുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന വിവാദങ്ങളും ആസ്‌പദമാക്കിയാണ്‌ 'അഭിജ്‌ഞാന'മെന്ന ടെലിഫിലിമിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌. ക്ലാസ്‌ മുറികളിലും പരിസരങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരാണ്‌ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയിരിക്കുന്നത്‌. അഭിനേതാക്കള്‍ എല്ലാവരും സ്വന്തം ശബ്‌ദമാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌.
18 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ടെലിഫിലിം കേരളത്തിലെ സ്‌കൂളുകളില്‍ ചിത്രീകരിക്കുന്ന ആദ്യത്തെ തന്നെ പൂര്‍ണ സംസ്‌കൃത ഹ്രസ്വചിത്രമാണെന്ന്‌ സംഘാടകര്‍ അവകാശപ്പെടുന്നു. ഇളങ്ങവം ഗവണ്‍മെന്റ്‌ എല്‍.പി.സ്‌കൂളിന്റെ 53ാമത്‌ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്‌ സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം സജ്‌ജമാക്കിയിട്ടുള്ള സ്‌ക്രീനില്‍ ടെലിഫിലിം പ്രദര്‍ശിപ്പിച്ചു. ടെലിഫിലിമിന്റെ പ്രകാശനം ജനശ്രദ്ധ നേടിയ ഇതിഹാസ സിനിമയുടെ സംവിധായകന്‍ ബിനു എസ്‌. കാലടി നിര്‍വഹിച്ചു.
സംസ്‌കൃത ടെലിഫിലിമിന്‌ സംസ്‌കൃത ഭാഷയില്‍ തന്നെയാണ്‌ ടൈറ്റിലും നല്‍കിയിരിക്കുന്നത്‌. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കെ.എസ്‌. സന്തോഷ്‌കുമാറാണ്‌ ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. മുന്‍വര്‍ഷങ്ങളില്‍ സ്‌കൂളുമായി ബന്ധപ്പെട്ട്‌ നിര്‍മിച്ച ആറ്‌ ടെലിഫിലിമുകളുടെ പിന്നണിയിലും സന്തോഷ്‌ കുമാറായിരുന്നു പ്രവര്‍ത്തിച്ചത്‌.
 
Tags: Sanskrit telefilm

 Other Items in Sanskrit

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites