Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ഗണേശവിഗ്രഹ നിമജ്ജനം


 മൂവാറ്റുപുഴ താലൂക്ക് ക്ഷേത്ര ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഗണേശോത്സവത്തിന് മഹാഗണേശ വിഗ്രഹ നിമജ്ജനത്തോടെ സമാപനം. മൂവാറ്റുപുഴയാറില്‍ പുഴക്കരക്കാവിന് മുന്നില്‍ ത്രിവേണീസംഗമത്തില്‍ മഹാഗണേശവിഗ്രഹവും അനേകം ചെറുവിഗ്രഹങ്ങളും നിമജ്ജനം ചെയ്തു.
        വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ഗണേശവിഗ്രഹത്തില്‍ ശബരിമല മുന്‍ മേല്‍ശാന്തി എ.ആര്‍. രാമന്‍ നമ്പൂതിരി ആരതി ഉഴിഞ്ഞു. തുടര്‍ന്നായിരുന്നു നിമജ്ജനഘോഷയാത്ര. താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് കൊണ്ടുവന്ന വിഗ്രഹങ്ങളും മഹാഗണേശവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും അകമ്പടിയേകി.
             പുഴക്കരക്കാവില്‍ യാത്ര സംഗമിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റ് കെ.എ. ഗോപകുമാര്‍ അധ്യക്ഷനായി. ജോസഫ് വാഴക്കന്‍ എം.എല്‍.എ. സ്വാമി അയ്യപ്പദാസ്, ക്ഷേത്ര ഏകോപന സമിതി സംഘടനാ സെക്രട്ടറി എം.പി. അപ്പു, സമിതി രക്ഷാധികാരികളായ പി. ഗോപാലകൃഷ്ണന്‍, എം.എന്‍. സതീശ്, മൂവാറ്റുപുഴ എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ നായര്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി പി.എന്‍. പ്രഭ, കെ.സി. കര്‍ത്താ, എം.പി. ഗോപാലകൃഷ്ണന്‍ ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. 
 
Tags: Ganesholsavam temple

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites